സീസൺ 3 യിലേക്ക് വരുമ്പോൾ പുതിയ കുറെ ബന്ധങ്ങൾ വളരുന്നത് കാണാം.

 


ബിഗ്ബോസ് സീസൺ 1 മലയാളികൾ ചേർത്തുപിടിച്ചതിൽ ഒരു വലിയ പങ്ക് ആ സീസണിൽ പ്രേക്ഷകർക്ക് മുന്നിൽ develop ചെയ്ത കുറെ real ആയ relationships ഇനുണ്ട്. 

സാബു - സുരേഷ്, പേളി - ശ്രീനിഷ്, പേളി - ഷിയാസ്, സുരേഷ് - പേളി, സാബു - രഞ്ജിനി, ഷിയാസ് - ശ്രീനിഷ് എന്നിങ്ങനെ പോകുന്നു. BB യുടെ സീസൺ 1 ന് ഒരു warmth നൽകിയതും ഈ ബന്ധങ്ങളാണ്. BB 2 നെ ബോറാക്കിയതും ഇത്തരം ബന്ധങ്ങളുടെ അഭാവമാണ്. Already സുഹൃത്തുക്കളായിരുന്ന കുറെ പേർ ആയിരുന്നു അതിൽ. 


സീസൺ 3 യിലേക്ക് വരുമ്പോൾ പുതിയ കുറെ  ബന്ധങ്ങൾ വളരുന്നത് കാണാം.

ഡിംപൽ - ഭാഗ്യലക്ഷ്മി, അനൂപ് - മജിസിയ, റിതു - അഡോണി എന്നിവയാണ് ഇതിൽ ചിലത്. എന്നാൽ പലപ്പോഴും ഈ ബന്ധങ്ങളുടെ വളർച്ച editing നിടെ കട്ട് ചെയ്ത് ഒഴിവാക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്.


ഏറ്റവും നല്ല ഉദാഹരണം ഡിംപൽ - ഭാഗ്യലക്ഷ്മി relationship ആണ്. എനിക്ക് ഏറെ ഇഷ്ടമായ ഒരു കമ്പനി ആണ് അവരുടേത്. കാരണം  പ്രായമുള്ള വ്യക്തികളിൽ ആകൃഷ്ടരാകുന്ന യുവതീയുവാക്കൾ , അവർ തമ്മിലുള്ള ബന്ധം സാധാരണയാണ്. ഇതിൻ്റെ നേരെ opposite ആണ് ഇവിടെ. ഭാഗ്യലക്ഷ്മി ആണ് ഡിംപളിൽ impressed ആയതും അതിൻ്റെ പറ്റി vocalise ചെയ്യുന്നതും.


എന്നാൽ ഈ ബന്ധം എവിടുന്നു പൊട്ടിമുളച്ചു എന്ന് വലിയ ഐഡിയയില്ല. ഇവർ തമ്മിലുള്ള സീനുകൾ കണ്ടിട്ടില്ല. രണ്ടാമത്തെ ദിവസമോ മറ്റോ ഡിംപൽ പറഞ്ഞ ഒരു ഡയലോഗിനെ എതിർത്തു പറയുന്ന ഭാഗ്യത്തെ (ഈ സ്വന്തം കാര്യം താൻ തന്നെ ചെയ്യുന്നത് വല്യ കാര്യമല്ല എന്ന് പറയുന്ന ഭാഗ്യത്തെ) ആണ് കണ്ടത്. പിന്നീട് കാണുന്നത് ഭാഗ്യലക്ഷ്മി ഡിംപളിനോട് തോന്നിയ affection മറ്റാരോടോ പറയുന്നതാണ്. 


ഇനിയെങ്കിലും editing വേളയിൽ ഇത്തരം സന്ദർഭങ്ങൾ കത്രിക്കപ്പെട്ടുപോകാതെ നോക്കണം എന്നാണ് എൻ്റെ അഭിപ്രായം. Stratergy വിളമ്പിയാൽ മാത്രമേ സീനാവുകയുള്ളൂ എന്നുള്ളോ? അൽപം intimacy ഉം ഗെയിമിനു പുറമെ ഉള്ള സ്വകാര്യ സംഭാഷണവും ഒക്കെ ആകാം. എന്നാലെ ഗെയിമിനും അതിലെ ക്യാരക്ടേഴ്സിനും ഒരു life ഉണ്ടാവുകയുള്ളൂ.

Comments