- Get link
- X
- Other Apps
BBM 3 - Day 3
കണ്ണീർകൊണ്ടുള്ള ആറാട്ടായിരുന്നു BBM കൊടുത്ത വീക്കിലി task കഴിഞ്ഞ സീസണിൽ എല്ലാവരും മത്സരിച്ചു കരഞ്ഞ പോലെ ഈ സീസണിലും ആവർത്തിക്കുന്നു. ഈ കണ്ണീർ കഥയാണ് നിലനിൽക്കാൻ ഏറ്റവും ആവശ്യം എന്നുണ്ടോ? Asianet ഇന്റെ cut videos ഇന്റെ ഒരു പാർടിൽ ഭാഗ്യലക്ഷ്മി സൂര്യയോട് പറയുന്നു ഇന്നത്തെ സൂര്യയുടെ കഥ കേട്ടു നീ പ്രേക്ഷകരുടെ ഉള്ളിൽ ഒരുപാട് അങ്ങ് കേറി പോകുമെന്ന്. ഈ സങ്കടം വിളമ്പൽ കൊണ്ടു എല്ലാവരും ഉദ്ദേശക്കുന്നതും അതു തന്നെയാണ്. കഴിഞ്ഞ സീസണിൽ പല പ്രമുഖരുടെയും ദാരിദ്ര്യം പറച്ചിൽ കേട്ടപ്പോൾ ഇതൊക്കെ ശെരികും ഉള്ളതാണോ എന്നു വരെ തോന്നിയിരുന്നു. ഇതിപ്പോ എല്ലാവരും സങ്കടം ഏറ്റു പിടിക്കുകയാണ് സായി വരെ.
എന്തൊക്കെ ആണേലും സൂര്യയുടെ കഥ കേട്ടപ്പോ കണ്ണു നിറഞ്ഞു.
ഇന്നലെ ഇട്ട പോസ്റ്റിൽ പറഞ്ഞപോലെ ഭാഗ്യലക്ഷ്മി BBM 3 യിലെ ആദ്യ ക്യാപ്റ്റൻ ആയി.
ഡെയിലി ടാസ്ക് നല്ലതായിരുന്നു ഇങ്ങനെ തുറന്നുപറച്ചിലുകൾക് വേദി ഒരുക്കി കൊടുക്കേണ്ടതാണ്.
സൂര്യയുടെ ചില പോയിന്റ്കൾ കയ്യടി അർഹിക്കുന്നു ഡെയിലി ടാസ്ക് ഇൽ പറഞ്ഞ reasonings, അതേ പോലെ ലക്ഷ്മിയെ ഉപദേശിച്ചത് ഒകെ.
ബാനു നല്ല വ്യക്തിത്വമുള്ള contestant ആണ്. അനൂപ് ഒരുക്കിയ prank ഇലും പിന്നീട് ഉണ്ടായ പല conversation കളിലും അതു പ്രകടമായി. ഉറച്ച ശബ്ദം.
കഴിഞ്ഞ സീസണിലെ മെയിൻ item ആയ "ഒറ്റയ്ക്കുള്ള സംസാരം" ഈ സീസണിൽ എല്ലാവരും ഏറ്റു പിടിച്ചിരിക്കുന്നു എന്തിനേറെ പറയുന്നു ഇതിനെ വിമർശിച്ച ഫിറോസ് വരെ കുട്ടികളോട് എന്ന രീതിയിൽ ക്യാമെറയോട് സംസാരിക്കാൻ തുടങ്ങി.
ഡെയിലി ടാസ്കിൽ strong contestants ഇനുള്ള എന്റെ vote ഡിമ്പൽ, ഭാഗ്യലക്ഷ്മി എന്നിവർക്കാണ്. Weakest മണിക്കുട്ടൻ (ഇവരൊക്കെ എന്തു കണ്ടിട്ടാണാവോ strongest എന്നു പറഞ്ഞത്? പുള്ളി അവിടെ ഉള്ളതുപോലും അറിയുന്നില്ല)
സ്വയം "കിടിലം" ആണെന്നു ഇടക്കിടെ പറഞ്ഞു കൊണ്ടു നടക്കുന്ന രീതി ഫിറോസ് മാറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.
Waiting for next day
Ar_Shanik
- Get link
- X
- Other Apps

Comments
Post a Comment