- Get link
- X
- Other Apps
കഴിഞ്ഞ എപ്പിസോഡിൽ ശ്രദ്ധിച്ച കണ്ടസ്റ്റൻ്റുകളെപ്പറ്റി -
1. നോബി -
അധികം സെൻ്റിയടിക്കാതെ എന്നാൽ ഹൃദയത്തിൽ നിന്നുതന്നെ സംസാരിക്കാൻ കഴിയുക എന്നത് ഒരു കഴിവാണ്. ടാസ്ക് നോബി നന്നായി ചെയ്തു. സാധാരണക്കാരൻ എന്ന ഇമേജിൽ ഒരു strong കണ്ടസ്റ്റൻ്റ് ആയി വളർന്നു വരാനുള്ള ഒരു space നോബിയ്ക്കുണ്ട്. ഈ സ്പേസിനെ ചലഞ്ച് ചെയ്യാൻ ആരും നിലവിൽ ഹൗസിലില്ല എന്നതും ശ്രദ്ധേയമാണ്.
2. ഭാഗ്യലക്ഷ്മി -
രജനി ചാണ്ടിയെപ്പോലെ ഗെയിമിനെപ്പറ്റി ഒരു ബോധവുമില്ലാതെ വന്ന് കയറിയ ഒരാളല്ല. ഭാഷ, ശബ്ദം എന്നിവ ഒരു വലിയ പ്ലസാണ്.നിലപാടുകൾ വ്യക്തമാണ്. ഗെയിം awareness (പ്രത്യേകിച്ചും മറ്റുള്ളവരുടെ game നെപ്പറ്റി) എത്രത്തോളം ഉണ്ട് എന്നത് തുടർന്ന് കാണേണ്ടതാണ്.
3. സൂര്യ മേനോൻ -
പറയുന്നത് സത്യമാകമെങ്കിലും ഒരു ദുരന്തനായിക ലൈൻ പിടിച്ച് പോകാനുള്ള ഒരു ശ്രമം ബോധപൂർവ്വമായി ഉണ്ട്. മറ്റുള്ളവർ എങ്ങനെ ജഡ്ജ് ചെയ്യുന്നു എന്ന പേടി, insecurity, അപഹർഷതാബോധം - ഇതൊന്നും ഒരു നല്ല കണ്ടസ്റ്റൻ്റിന് ചേർന്ന quality അല്ല.
4. സന്ധ്യ മനോജ് -
സാബു ലെവലിൽ ഒരു stratergist ആയി കളിക്കുന്ന സ്ത്രീകളിൽ നിന്നുള്ള ആദ്യ കണ്ടസ്റ്റൻ്റാണ് സന്ധ്യ. സ്വന്തമായ അഭിപ്രായങ്ങൾ ഒരു പ്ലസാണ്. stratergy കൊടുത്ത്, threaten ചെയ്ത് മറ്റുള്ള കണ്ടസ്റ്റൻ്റ്സിൻ്റെ വോട്ട് വാങ്ങി നോമിനേഷനിൽ എത്താനുള്ള സാധ്യത കാണുന്നു.
5. അഡോണി -
അധികം സ്ക്രീൻസ്പേസ് കിട്ടിയില്ലെങ്കിലും ഹൗസിലെ വളരെ real ആയ ഒരു കണ്ടസ്റ്റൻ്റായി തോന്നിയ വ്യക്തിയാണ് അഡോണി. മറ്റുള്ളവർക്ക് വേണ്ടി ഫീൽ ചെയ്യാനുള്ള കഴിവ്, സത്യസന്ധത എന്നീ qualities നല്ല പേഴ്സണാലിറ്റിയുടെ banner ൽ കുറെ വോട്ട് നേടിക്കൊടുക്കാൻ സാധിക്കുന്നതാണ്. But ആളായിട്ട് fights pick ചെയ്യും എന്ന് തോന്നുന്നില്ല. ആരേലും ആളുടെ മെക്കട്ട് കേറിയാൽ he will get a space to grow.
6. ലക്ഷ്മി ജയൻ -
എല്ലാവരും കൂടി നല്ല ലെവലിൽ Corner ചെയ്യുന്നുണ്ട്. And for the right reason.
വളരെ honest ആയി സംസാരിക്കാൻ ശ്രമിക്കുന്ന, positive image ൽ കളിക്കാൻ ശ്രമിക്കുന്ന, വളരെ emotionally expressive ആയ ഒരു വ്യക്തി ടാസ്കുകളിൽ നല്ല പ്രകടനം കാഴ്ചവെച്ച് ജയിച്ചാൽ മറ്റു കണ്ടസ്റ്റൻ്റിൽ വരുന്ന ഭയമാണ് ഈ cornering ഇന് കാരണം. ഇത് ഒരേ സമയം ലക്ഷ്മിയ്ക്ക് ഒരു ശാപവും വരവുമാണ്. ഈ പ്രഷറിൽ Succumb ചെയ്താൽ ലക്ഷ്മി ഒരു വീക്ക് കണ്ടസ്റ്റൻ്റ് ആണ് എന്ന് തെളിയിക്കും. But എതിർത്തു നിന്നാലോ?
The space that is getting created for Lakshmi now is pretty similar to the one that got created for Pearle back in S01. ലക്ഷ്മി ആ സ്പേസ് ഉപയോഗിക്കും എന്ന് പക്ഷേ പ്രതീക്ഷയില്ല.
- Get link
- X
- Other Apps

Comments
Post a Comment