- Get link
- X
- Other Apps
ജീവിതാനുഭവം പറയുന്ന ടാസ്ക് പൊതുവിൽ വളരെ ബോർ ആയി മാത്രമേ തോന്നിയുള്ളൂ. എങ്ങനെയെങ്കിലും തീർന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ച് കണ്ടിരുന്ന ഈ ടാസ്ക് interesting ആയി തോന്നിയത് നോബി, ഡിംപൽ എന്നിവരുടെ അവതരണത്തിലാണ്.
ഡിംപലിൽ പറഞ്ഞ ജൂലിയറ്റിൻ്റെ കഥ ഒരുപക്ഷേ ഒരുപാട് പേർക്ക് relate ചെയ്യാൻ പറ്റുന്ന ഒരു കഥയാണ്. എല്ലാവരുടെയും ഫ്രണ്ട്ഷിപ്പുകളുടെ കൂട്ടിൽ നഷ്ടപ്പെട്ടുപോയ ഒരു സുഹൃത്ത് കാണും. ചിലർക്ക് അത് ആത്മാർത്ഥസുഹൃത്തും മറ്റു ചിലർക്ക് പരിചയമുള്ള ഒരു വ്യക്തിയുമാകും. അങ്ങനെ പരിചയമുള്ള ഒരു വ്യക്തിയാണെങ്കിൽക്കൂടി ആ അനുഭവം തരുന്ന ഒരു emotional pull ഉണ്ട്. മറ്റുള്ള സുഹൃത്തുക്കളിൽ നിന്നും വേറിട്ട ഒരു സ്പേസിൽ... പറയാൻ ബാക്കി വെച്ച ഒരുപാട് conversations ലുമായി അത്തരം സുഹൃത്തുക്കൾ നമ്മുടെ mind ൻ്റെ ഒരു ഭാഗത്ത് കൂടെയുണ്ടാകും.
ഇത്തരം ഒന്നിലധികം വ്യക്തികൾ life ൽ ഉണ്ടായിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇന്നത്തെ medicine ൻ്റെ പ്രത്യേകത ആളുകൾ പെട്ടെന്ന് മരിക്കില്ല. മരണം ഉറപ്പിച്ചും palliative care ലുമായി ഒരുപാട് പേർ കുറെ കാലം തളളിനീക്കും. ഇത് അവരെക്കാൾ മറ്റു വ്യക്തികളെ ഒരുപാട് influence ചെയ്യുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
രണ്ടു വരിയിൽ ഒതുക്കിപ്പറയണം എന്നു കരുതിയത് അൽപം നീണ്ടുപോയെങ്കിൽ ക്ഷമിക്കണം. പറഞ്ഞുവന്നത് ആ അനുഭവം എത്രത്തോളം real and close to us എന്നതാണ്. ആദ്യമായാണ് ഇത്രത്തോളം ഒരു അനുഭവവിവരണത്തിൽ involved ആകുന്നതും.
ഡിംപളിൻ്റെ cancer survival അനുഭവവും വളരെ interesting ആയിരുന്നു. But ഇവിടെ ആൾ പറയുന്ന കാര്യം റിലേറ്റ് ചെയ്യാൻ പറ്റുന്നു എന്നതല്ല... ആൾ പറയുന്ന രീതിയാണ് ഈ interest ജനിപ്പിച്ചത്. ഡിംപൾ പറയുന്ന രീതിയിൽ ഒരു ഇമോഷണൽ പ്രസൻസ് ഉണ്ട്. വിവരണത്തിൻ്റെ ഏതൊരു ഭാഗത്തും അന്ന് തനിക്കുണ്ടായ ഫീൽ കൊണ്ടുവരാനും അന്ന് ഇന്നത്തെ തൻ്റെ ഫീലുമായി കണക്ട് ചെയ്യാനും സാധിക്കുന്നുണ്ട്. തീർച്ചയായും ഡിംപളിൻ്റെ കഥ ഒരുപാട് പേരെ ആകർഷിക്കുന്നതിൽ അത്ഭുതമില്ല.
ഇനി ഒരല്പം ട്വിസ്റ്റ്. ഈ കഥ കേട്ട് Social mediaഇൽ വരുമ്പോൾ കാണുന്നത് -
Dec 27 ന് ( ഉറപ്പായും bigg boss വരും എന്ന് consider ചെയ്ത ശേഷം ) ഡിംപൽ ജൂലിയറ്റിനെ കാണാൻ പോകുന്നു. ജൂലിയറ്റിൻ്റെ ഡ്രെസ്സിൽ ഫോട്ടോ എടുത്ത് fb യിൽ ഇടുന്നു. Feb 9 ന് insta യിൽ ആളുടെ നട്ടെല്ലിൻ്റെ scar കാണിച്ച് ഒരു ഫോട്ടോ ഇടുന്നു. ഇത് തനി marketing ആണ്.
Tuberculosis ൻ്റെ മരുന്ന് കഴിച്ചു എന്ന് കഥയിൽ ഡിംപൽ പറയുന്നു. Tuberculosis വരുന്ന വ്യക്തികൾക്ക് വരുന്ന ഒരു condition ആണ് Pott's Spine. ഇത് disabling ആണ്. But ആൾ മരിക്കാനുള്ള ചാൻസ് കുറവാണ്. ഇത് TB medicine വെച്ച് treat ചെയ്യാൻ പറ്റും. ഇതിൻ്റെ സർജറി ചെയ്താൽ നട്ടെല്ലിൽ ഇതുപോലെ തന്നെ scar ഉം കാണും.
ഡിംപളിനുണ്ടായ scar ക്യാൻസർ മൂലം തന്നെയാണോ? അതോ cancer survival tag കിട്ടാൻ വേണ്ടി മാർക്കറ്റ് ചെയ്തതോ?
നിലവിൽ ഞാൻ ഒരു ഭാഗവും എടുക്കുന്നില്ല. ഡിംപലിനെ ഇനി ഉള്ള എപ്പിസോഡിൽ കണ്ട് വിലയിരുത്തും. But ഒന്നു സൂക്ഷിച്ചുകൊള്ളുക എന്ന് ഒന്നു പറഞ്ഞു എന്നു മാത്രം. നോക്കിയും കണ്ടും വിലയിരുത്തുക.
നന്ദി.
- Get link
- X
- Other Apps

Comments
Post a Comment