- Get link
- X
- Other Apps
ഇത്തവണ ബിഗ്‌ബോസ് കാസ്റ്റിംഗ് ടീമിന് വലിയ കയ്യടി ✌️👏👏ഒരു രക്ഷയും ഇല്ല. ഞങ്ങൾ പ്രേക്ഷക്കരെ ഇട്ടു വട്ടടിപ്പിക്കുന്നു 🌀ആരെ സപ്പോർട്ട് ചെയ്യണം എന്ന് ഇതുവരെ ഒരു ഐഡിയയും കിട്ടുന്നില്ല.. ഓരോ ആളുകളും അവരുടെ രീതിയിൽ ശക്തർ ആണ് എല്ലാവർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ.ആരും ഒന്നിൽ നിന്നും മാറി നിൽക്കുന്നുമില്ല.. ഭാഗ്യലക്ഷ്മി ഒക്കെ ശെരിക്കും strong ആയി നിൽക്കുന്നു. അവരുടെ കുറ്റങ്ങൾ കിട്ടും എന്ന് നോക്കിയിരുന്ന ഹേറ്റേഴ്സിന് കാര്യമായി ഒന്നും കിട്ടിയില്ല.. ഇതുവരെ.തത്വം പറഞ്ഞു രജിത് ആകാൻ നോക്കുന്ന ഫിറോസ്നെ പ്രേക്ഷകർക്കു ആദ്യമേ കല്ല് കടിച്ചു പക്ഷെ വെറുത്തു എന്ന് പറയാൻ ആയിട്ടില്ല കാരണം വീട്ടിനുള്ളിൽ പുള്ളിക്ക് ആരും എതിര് പറഞ്ഞു കണ്ടില്ല അതായിരിക്കും. ഓരോ ദിവസവും content കൊടുക്കുന്നതിൽ പക്ഷെ എല്ലാവരും പരാജയം ആണോ എന്ന് സംശയം ക്രീയേറ്റീവ് ആയി ഒന്നും തോന്നുന്നില്ല. Casual ലൈഫ് ആണ് ഇതുവരെ.. ഏറ്റവും ഇളയവാനായ റംസാൻ പോലും പക്വമായി പെരുമാറുന്നു. പക്ഷെ പലയിടത്തും അവന്റെ ശബ്ദം എത്തുന്നില്ല എന്ന് തോന്നി.. എല്ലാവരും അവരെ രക്ഷിക്കാനും പ്രൊമോട്ട് ചെയ്യാനും മാത്രം ശ്രെദ്ധിക്കുന്നു അതുകൊണ്ട് പലതിലും എതിര് അഭിപ്രായം വരുന്നില്ല.. അതുകൊണ്ടാകും ബിഗ്‌ബോസ് പ്ലസ്സിൽ അടുത്ത ദിവസത്തെ മെനുവിനെ പറ്റിയുള്ള ടേബിൾ ചർച്ചകൾ പോലും ടെലികാസ്റ് ചെയ്യുന്നു. പല കണ്ടെസ്റ്റാന്റ്സും ഇമോഷണലി സ്ട്രോങ്ങ് ആണെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളവർ ആണ് അത് ഇനി വരാനുള്ള physical ടാസ്കിനെ ബാധിക്കും അത് ഒരു പോരായ്മ ആണ് ഈ സീസണിൽ. ശക്തമായ physical ടാസ്കുകൾ ഉണ്ടെങ്കിലേ കാണുന്ന പ്രേക്ഷകർക്ക് ഒരു ഹരം തോന്നൂ.. മണിക്കുട്ടൻ ഒക്കെ leadership ക്വാളിറ്റി ഉള്ള ആളാണേൽ ഷോ മൊത്തത്തിൽ എടുക്കാൻ പറ്റും. പക്ഷെ പുള്ളി ഇങ്ങനെ പുകഞ്ഞു കിടക്കുകയാണ് ഒന്ന് പൊട്ടിയാൽ കൊള്ളാമായിരുന്നു.ചില മലസരാർത്ഥികളെ എങ്കിലും മനസുകൊണ്ട് അംഗീകരിക്കാൻ പറ്റുന്നില്ല. അവരുടെ കുറ്റം കാരണം അല്ല. തണുപ്പൻ പ്രകടനം കാരണം ആയിരിക്കും. അനൂപ് ആണ് അതിലൊരാൾ. അനുഭവകഥയൊക്കെ simple ആയി പറഞ്ഞു അവസരം നശിപ്പിച്ചു. മറ്റൊരാൾ സായി ആണ് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടെകിലും അതിന്റെ ഒരു ത്വര കാണാൻ കഴിയുന്നില്ല പലയിടത്തും confused ആയി തോന്നി.. ആദ്യ ദിവസം തന്നെ തന്റെ വീട്ടുകാരെ ഓർത്തു കരഞ്ഞപ്പോൾ പക്വത ഇല്ലായ്മ തോന്നി.. മത്സരിക്കുന്നവർക്ക് കൊടുക്കുന്ന ബെഡും മറ്റു facilities ഒക്കെ വീട്ടിൽ ഇല്ല എന്നുള്ളത് എത്ര ചിന്തിച്ചിട്ടും ലോജിക് ആയി അങ്ങോട്ട് തോന്നുന്നില്ല.. വിജയിച്ചാൽ പുറത്തു വന്നു മികച്ച ജീവിതം ജീവിക്കാം എന്ന ചിന്തയോടെ മുന്നോട്ടു പോകേണ്ട ആൾ ആദ്യമേ തകർന്നു. പോയി. ഇതൊക്കെ താൽക്കാലികം ആകട്ടെ പക്ഷെ ആഴ്ചകൾ കടന്നു പോകും അടുത്ത ആഴ്ചയിൽ നോമിനേഷൻ വരുമ്പോൾ ആരു ആരെ പറയും എന്നതാണ് ഇപ്പോൾ കൺഫ്യൂഷൻ.. എന്തായാലും നമ്മളെ ഇങ്ങനെ വട്ടടിപ്പിച്ചു തുടങ്ങിയ സീസൺ 3 മുന്നോട്ടു പോകുമ്പോ ത്രില്ലാകും അതുറപ്പാണ്. ഇനി വരുന്ന 3 wild കാർഡ് എൻട്രി കൂടി കയറുബോൾ കിടു ആകും. പിന്നെ പൊടി പൂരം 😍😍
- Get link
- X
- Other Apps

Comments
Post a Comment