- Get link
- X
- Other Apps
1. മിഷേൽ ആൻ -
പുറത്ത് നിന്ന് കിട്ടിയ info അകത്ത് കൊണ്ടുവന്ന് മറ്റു കണ്ടസ്റ്റൻസിനെ 'പൊളിച്ചടു'ക്കി ഫാൻസിനെ നേടുന്ന രീതി സീസൺ 1 ൽ ഡേവിഡ് ജോൺ തുടങ്ങിവെച്ചതാണ്. ഈ പാത പിന്തുടരുകയാണ് നിലവിൽ മിഷേൽ. ഡിംപൽ, ഭാഗ്യലക്ഷ്മി, ഫിറോസ് എന്നിങ്ങനെ ഹൗസിലെ hierarchy ൽ മുകളിൽ നിൽക്കുന്നവരാണ് ടാർഗറ്റ്.
ഒന്നും പറയാനില്ലാത്തതുകൊണ്ട് ഭാഗ്യലക്ഷ്മിയെ വെറുതെ വിട്ടെങ്കിലും ഡിംപലിനെയും ഫിറോസിനെയും എടുത്തിട്ട് ഊക്കുന്നുണ്ട്. ഡിംപലിനോട് നേരിട്ട് ഒരു argument survive ചെയ്യാനുള്ള ampere ഉണ്ടോ എന്നറിയില്ല. കളി പുറത്തുനിന്ന് കണ്ട് പൊളിച്ചടുക്കുക ഒരു talent അല്ല. അകത്തുനിന്ന് read ചെയ്യാൻ കഴിയണം. വരും ദിവസങ്ങളിൽ മിഷേലിനുള്ള ചലഞ്ചും അതാണ് .
2. ഡിംപൽ ഭാൽ -
ഡിംപൽ, മണിക്കുട്ടൻ തുടങ്ങിയവർ പറഞ്ഞ കഥകൾ നുണകളാക്കാനുള്ള സാധ്യത കുറവാണ്. കാരണം അത് നുണയാണേൽ നാളെ ഒരു നാട് മുഴുവൻ പറയും. ജൂലിയറ്റ് എന്ന വ്യക്തി actually ഉണ്ടെങ്കിൽ കളിയിൽ അത്തരം ഒരു നുണ കൊണ്ടിറക്കുന്നത് ആത്മഹത്യയാണ്. അതല്ലെങ്കിൽ ഒരു Possibility ജൂലിയറ്റ് എന്ന വ്യക്തി തന്നെ fabricated ആകണം. അത്രയും length ലേക്ക് ഒരു മത്സരാർത്ഥി പോകുമോ?
ജൂലിയറ്റിൻ്റെ സംഭവം സത്യമാകാനാണ് വഴിയെങ്കിലും അത് ബിഗ് ബോസ് ഷോയിലേയ്ക്ക് കൊണ്ടുവരാനുള്ള തീരുമാനം ബോധപൂർവ്വമാണ്. ഇത് - ടാറ്റൂ ഷോയ്ക്ക് തൊട്ട് മുൻപ് താൻ അറിഞ്ഞു കൊണ്ട് അടിച്ചതാണ് എന്ന് - ഡിംപൽ തന്നെ ഷോയിൽ പറഞ്ഞതാണ്. അത് വോട്ടിനു വേണ്ടിയാണോ അതോ ജൂലിയറ്റിനെ ആളുകൾ അറിയാൻ വേണ്ടിയാണോ എന്ന് ഡിംപളിനു മാത്രമറിയാം. എന്തായാലും തുടർന്നുള്ള ദിവസങ്ങളിൽ ഡിംപളിൻ്റെ ക്യാരക്ടർ ഷോയിൽ നിന്ന് വെളിവാകും. അതിൻ്റെ merit ൽ ജൂലിയറ്റ് സംഭവത്തെ ജഡ്ജ് ചെയ്യാം. നിലവിൽ ഡിംപൽ talented ആയ ഒരു മത്സരാർത്ഥിയാണെന്നതിൽ സംശയമില്ല.
3. സൂര്യ-
സൂര്യയ്ക്ക് കിട്ടിയ ഏറ്റവും മികച്ച അവസരമാണ് ഈ ക്യാപ്ടൻസി. അല്ലെങ്കിൽ തീർച്ചയായും പുറത്തു പോകുമായിരുന്ന ഒരു കണ്ടസ്റ്റൻ്റിന് പുറത്തു നിന്നും കളി ഈ ചാൻസ് എന്തിനു കൊടുത്തു എന്ന് പിടിയില്ല. എന്തായാലും ഈ ആഴ്ച സൂര്യയെ സംബന്ധിച്ചിടത്തോളം crucial ആണ്.
4. ഫിറോസ് -
മിനയാന്ന് ഞാൻ പറഞ്ഞു. ഇന്നലെ മണിക്കുട്ടനും പറഞ്ഞു കണ്ടു. "വഴിയേ പോണ ഏണി എറിഞ്ഞിട്ടു പിടിക്കുക "യാണ് ഫിറോസ്. സാബുവാകാൻ ശ്രമിച്ച് ആവശ്യത്തിനും അനാവശ്യത്തിനും അടി മേടിക്കുന്ന അനൂപ് ചന്ദ്രൻ ആയിക്കൊണ്ടിരിക്കുന്നു. സായി, മിഷേൽ തുടങ്ങി വീക്ക് കണ്ടസ്റ്റൻസിൻ്റെന്ന് മേടിച്ചുകൂട്ടുന്നതും ആൾക്ക് ക്ഷീണമാണ്.
ആദ്യ ആഴ്ചയിൽ ഹൗസിൽ ഒരു പാട് influencial എന്ന് തോന്നിപ്പിച്ച ഫിറോസ് വരുന്ന ആഴ്ചയിലെ ഒരു sure shot നോമിനേഷനാണ്. അമിത ആത്മവിശ്വാസവും മറ്റുള്ളവരുടെ തലയ്ക്ക് മുകളിൽ നിന്നുള്ള stratergy വിളമ്പലും തുടർന്നാൽ നല്ല മനുഷ്യൻ്റെ air ൽ നിർത്തിയുള്ള അടിയന്തിരത്തിന് അധികം താമസമുണ്ടാകില്ല.
- Get link
- X
- Other Apps

Comments
Post a Comment