ഇന്നലത്തെ എപ്പിസോഡിൽ ശ്രദ്ധിക്കപ്പെട്ട താരങ്ങൾ -

 ഇന്നലത്തെ എപ്പിസോഡിൽ ശ്രദ്ധിക്കപ്പെട്ട താരങ്ങൾ 


1. ഡിംപൽ ഭാൽ - 


Confident. Well prepared. Really good game awareness. എപ്പിസോഡിൽ ഏറ്റവും മികച്ചു നിന്ന താരം ഡിംപൽ എന്നു നിസ്സംശയം പറയാം. എടുത്തു പറയേണ്ടത് സംസാരിക്കാനുള്ള കഴിവാണ്. ഭാഷ അല്പം പ്രശ്നമുണ്ടെങ്കിലും കൃത്യമായി എന്ത് ഏതു ടോണിൽ പറയണം എന്ന ബോധമുണ്ട്. ഹൗസിൽ തൻ്റെ authority സ്ഥാപിക്കാനും space create ചെയ്തെടുക്കാനുമുള്ള കഴിവുണ്ട്. Confidence level must be commented upon. Mighty impressed. 


2. ഫിറോസ് - 


"പ്രകാശം പരക്കട്ടെ" ക്യാപ്ഷനിട്ട് കുറെ ഫോട്ടോഷോപ്പ്ഡ് ഇമേജസും ഉണ്ടാക്കി വെച്ചിട്ടാണ് ഫിറോസ് കയറി വന്നത് എന്നുറപ്പാണ്. ഏതാനും ദിവസങ്ങളിൽ നിങ്ങൾക്ക് കാണാം. ഒരു കാര്യവുമില്ലാതെ unnatural ആയി ആ ഡയലോഗ് കുത്തിക്കയറ്റുന്നുണ്ട്. 


Apart from that, നല്ല ഗെയിം awareness ആണ്. കളി എന്താണ് എന്നറിയാം. കോൺഫിഡൻ്റ് ആണ്. 


പ്രായം നോക്കാതെ ''മോളേ" എന്നു വിളിച്ചുള്ള condescending വർത്തമാനം ഒഴിവാക്കാമായിരുന്നു എന്നു തോന്നി. പ്ലാനിങ്ങ് ഒക്കെ സാബുവിനെ പോലെ നടത്തുന്നുണ്ടെങ്കിലും സാബുവിനെപ്പോലെ മറ്റുള്ളവരെ manipulate ചെയ്യാനുള്ള കഴിവുണ്ടോ എന്നത് കണ്ടറിയണം.


3. ലക്ഷ്മി ജയൻ - 


പൂർണ്ണമായും Honest ആണ് എന്നുതന്നെ തോന്നുന്നില്ല. കണ്ടു പരിചയമുള്ള വ്യക്തികളുടെ nature ആണ്. But ഗെയിമിൽ അത് ഒരു പോരായ്മയാകും. നാട്ടുകാർ എന്തു പറയും എന്നൊരു വലിയ Concern ഉണ്ട്. ക്യാമറയിലെ സംസാരം, കുട്ടിയുണ്ട് Single mother ആണ് എന്ന് ഇടക്കിടെ പറയുന്നത് എല്ലാം തനി ഗെയിമാണ്.


4. സൂര്യ മോഹൻ - 


"Insecure" എന്ന ഒറ്റ വാക്കിലാണ് ആളുടെ ക്യാരക്ടർ ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.  ആൾ പറയുന്ന  insecure feeling genuine ആകാനാണ് ഞാൻ സാധ്യത കാണുന്നത്. പക്ഷേ അതിനു വേണ്ടിയുള്ള camera സംസാരം പക്കാ ഫേക്ക് ആണ്. Pure victim game നു ളള തയ്യാറെടുപ്പാണ്. പുറത്ത്  വലിയ കളികൾ നടക്കുന്നുണ്ട്. അലക്സാന്ദ്രയുടെ ആർമി പേജ് സൂര്യയുടെ പി ആർ ന് വിറ്റ് കഴിഞ്ഞു. നല്ല പ്ലാനോടെയാണ് വന്നിരിക്കുന്നത്.


5. സായി വിഷ്ണു - 


ഗെയിമിൽ belong ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. But നടക്കുന്നില്ല. ആളുടെ conversations genuine ആണ് എന്ന് തോന്നുന്നില്ല. മറ്റുള്ള ആൾ പറയുന്നത് ശ്രദ്ധിക്കുന്നില്ല. അടുത്തത് താൻ എന്തു പറയണം എന്ന് ചിന്തിക്കുവാണ് എന്ന് തോന്നും. ജയിക്കണം എന്ന ആഗ്രഹം ഉള്ളിലുണ്ട് എന്ന് തോന്നുന്നു. 


ഗെയിമിൽ നല്ല ഭാവിയുണ്ട് എന്ന് തോന്നിയ കണ്ടസ്റ്റൻ്റ്സ് - ഡിംപൽ, ഫിറോസ്.

Comments