- Get link
- X
- Other Apps
First impression is the best impression
1. നോബി മാർക്കോസ്
കോമഡി, കൗണ്ടർ ഒക്കെ അടിച്ചു ആളെ കൈയ്യിലെടുക്കും. സ്റ്റാർ മാജിക് പോലെ ഒരു സ്റ്റേജിൽ നിന്ന് ഉള്ള സപ്പോർട്ട് ഉണ്ടാവും. Pr വർക് നല്ല രീതിയിൽ ഉപയോഗിക്കുന്ന കണ്ടസ്റ്റണ്ട്. ഒരിടത്തു വെച്ചാൽ അവിടെ ഇരുന്നോളും. ആരെലേം ഇടക്ക് ചായ ഇട്ടു കൊടുക്കണേ....
2. ഡിംപിൾ ഭാൽ
മലയാളി ഹൗസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട തിങ്കൾ ഭാൽ ന്റെ അനുജത്തി. കഴിഞ്ഞ സീസണിൽ ഒറ്റക്ക് ഇരുന്ന് സംസാരിക്കുന്ന വേണുവേട്ടൻ ലൈൻ ഡേ 1 തൊട്ട് ഇറക്കാൻ തുടങ്ങി. She is well prepared.
3. ഫിറോസ്
ഫാദർ ഇല്ലിക്കോടൻ.ഉപദേശി. എല്ലാവരെയും ഉപദേശിച്ചും, ഗുണദോഷിച്ചും നടക്കാൻ ഉള്ള മൂഡ്. ഒരു സാബുമോൻ സ്റ്റൈൽ പിടിക്കാൻ ഉള്ള ശ്രെമം എവിടെ ഒക്കെയോ കാണുന്നുണ്ട്. നല്ല ഫാൻ ബേസ് ഉള്ളത് ഉപകാരപ്പെടും.
4. മണിക്കുട്ടൻ
ഒരു ജൂനിയർ പേർലി മാണി ലൈൻ. അത്യാവശ്യം പ്രോമിസിങ് ആയ കരിയർ ഉണ്ടായിട്ടും എന്തിനാണോ ഒരു ഇമോഷണൽ ട്രാക്ക് പിടിക്കുന്നത് ആവോ..
5. മജിസിയ ഭാനു
ഫ്രഷ് ഫേസ്. പക്ഷെ പേരും, ഡെന്റൽ ഡോക്ടർ ആണ് എന്ന് പറഞ്ഞതും വെറും നുണയാണ് എന്ന് സോഷ്യൽ മീഡിയയിൽ തന്നെ ഉണ്ട്. ട്രോളന്മാർക്ക് ചാകര ഉണ്ടാകാൻ നല്ല സാധ്യത.
6. സൂര്യ മേനോൻ
തന്റേതായ ഒരു സ്പേസും ഐഡൻറിറ്റിയും കണ്ടുപിടിക്കാൻ കഷ്ടപ്പെടുന്ന ഒരാൾ. സഹതാപ വോട്ട് കിട്ടാൻ നല്ല സാധ്യത.
7. ലക്ഷ്മി ജയൻ -
ഓവർ excited ഓവർ emotional. Scape Goat of season 3. മറ്റു കണ്ടെസ്റ്റാണ്ട്‌സ് യൂസ് ചെയ്യും.
8. സായി
ഒരു അടുത്ത വീട്ടിലെ പയ്യൻ ഇമേജ്. പക്ഷെ ഓവർ confidence പണി തരാൻ ചാൻസ് ഉണ്ട്. എന്തൊക്കെയോ കള്ളത്തരം ഉള്ളതുപോലെ
9. അനൂപ്
ഈ തവണത്തെ സുജോ/ശ്രീനിഷ് ആരാണെന്ന് ചോദിച്ച പ്രേക്ഷകർക്ക് ഉള്ള മറുപടി. പെണ്ണുകെട്ടാൻ വന്നതാണ് എന്ന് മനസ്സിലായി. എന്തരോ എന്തോ...... സീരിയൽ നടൻ ആയതു കൊണ്ട് കുടുംബപ്രേഷകരുടെ പിന്തുണ കിട്ടും.
10. അഡോണി ജോൺ
ഒരു മഹാരാജൻസ്.ചുള്ളൻ. മൈൻഡ് ഗെയിം ആണ് മെയിൻ, ലൈക്ക് rj രഘു.
11. റംസാൻ മുഹമ്മദ്
അമൃത ടിവിയിൽ ജനിച്ചു, മഴവിൽ മനോരമയിലൂടെ വളർന്ന് ഇപ്പൊ ബിഗ് ബോസ്സിൽ ഇടം നേടി. നല്ല ഡാൻസർ ആണെങ്കിലും, പ്രായത്തിന്റെ പാകത കുറവ് കൊണ്ട് അടുത്ത ഫക്രു ആകാം.
12. ഋതു മന്ത്ര
പ്രണയ വള്ളികൾ പുഷ്പ്പിക്കാനുള്ള ബിഗ് ബോസിന്റെ ഇര. ആവശ്യത്തിലധികം ഫോർമൽ(മലയാളം ഹമാര രാഷ്ട്ര ഭാഷ ഹേ). ഇമോഷണൽ ലൈൻ ആണ് സാധ്യത.
13. സന്ധ്യ മനോജ് -
ആരാണ് എന്താണ് എന്നൊക്കെ കണ്ട് മനസ്സിലാക്കേണ്ട ആൾ. ഒരുപാട് ദിവസം ഓടനുള്ള ഇന്ധനം കാണുന്നില്ല.
14. ഭാഗ്യലക്ഷ്മി -
കൂടുതൽ haters. കുറച്ചു സപ്പോട്ടെർസ്. ഈ ടാഗ് മാറിയാൽ കേരളത്തിലെ ഫെമിനിസ്റ് ചിന്താഗതിക്ക് മാറ്റം ഉണ്ടാകും. വിജയ് പി നായർ ഉടനെ ചർച്ചയിൽ വരും. പിന്നെ ഇനി ആരെയും തെറി വിളിക്കില്ല എന്ന് പറഞ്ഞത് ഗെയിം സ്ട്രേറ്റജി ആണ്. ആദ്യ എലിമിനെഷനിൽ വരാൻ നല്ല സാധ്യത.
ഏറ്റവും യൂത്ത്ഫുൽ ഏറ്റവും ഫ്രഷ് ആയ സീസൺ ആവട്ടെ.. അവർ കളിക്കട്ടെ. നമുക്ക് കാണാം..
- Get link
- X
- Other Apps

Comments
Post a Comment