- Get link
- X
- Other Apps
ക്യാപ്ടൻസി ടാസ്ക് പെർഫോമൻസ് -
1. ഫിറോസ് - സജ്ന
ഗെയിമിൻ്റെ പേരിലാണെങ്കിലും നാളിതുവരെ നടത്തിയ പേഴ്‌സണൽ അറ്റാക്ക്സ് വെച്ച് നോക്കിയാൽ ഈ ടാസ്കിൽ ഇവർക്ക് ഒരു chance ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല. ഗെയിമിനു വേണ്ടി അടിയുണ്ടാക്കി എന്ന് പറയാൻ പറ്റില്ല. ' വ്യക്തമാ'യി ഡിഫൻ്റ് ചെയ്തു എന്നും തോന്നിയില്ല. വീഡിയോ ശ്രദ്ധിച്ചാൽ most of the time ഫിറോസ് ഒരാളോടും സജ്ന മറ്റൊരാളോടും ഒരേ സമയം explain ചെയ്യുന്നതു കാണാം. അത് ഒരു പോരായ്മയായിരുന്നു.
2. കിടിലൻ ഫിറോസ് -
ഗെയിം സ്പിരിറ്റ് ഇല്ലാത്ത തനി ഭീരു.
അടുത്തത് തന്നെ അറ്റാക്ക് ചെയ്യും എന്ന് കണ്ട് നന്മമരം കളിച്ച് ഇളിച്ച ചിരിയുമായി പിൻവലിഞ്ഞു. പിൻവലിയുന്നവർക്ക് വിജയിയാകാൻ അർഹതയില്ല.
3. മണിക്കുട്ടൻ -
നന്നായി argue ചെയ്തു. പ്രത്യേകിച്ചും കിടിലത്തിനും ഡേഞ്ചറിനും എതിരെ. But ഇങ്ങോട്ട് അറ്റാക്ക് വന്നപ്പോൾ തൻ്റെ ഡിഫൻസ് പൂർണ്ണമാക്കാതെ റംസാനെ അറ്റാക്ക് ചെയ്യാൻ പോയി. " പോയി ചോദിക്കു" എന്ന് പറഞ്ഞത് ബിഗ് ബോസിനോട് പോയി ചോദിക്കു എന്നാണ് സായിയോടല്ല എന്ന് വ്യക്തമായി പറയാമായിരുന്നു. But പറഞ്ഞില്ല. നല്ലൊരു arguement മുന്നിൽ വെയ്ക്കാത്തത് അനൂപിന് vote ചെയ്യാൻ എളുപ്പമാക്കി.
4. അനൂപ് -
നിശബ്ധനായി ഗെയിം സ്പിരിറ്റോടെ കളിച്ച വ്യക്തി. കിടിലത്തെപ്പോലെ പിന്മാറാതെ അവസാന നിമിഷം വരെ കളിച്ചതിന് ഒരു കൈയ്യടി.
5. റംസാൻ -
എൻ്റെ അഭിപ്രായത്തിൽ റംസാൻ "ഈ ടാസ്കിൽ" അർഹിച്ച വിജയിയാണ്. കാരണം ഒന്നാമതായി മറ്റുള്ള ഒരാളുടെ വോയ്സ് അടിച്ചമർത്താൻ തൻ്റെ വോയ്സ് മാക്സിമം use ചെയ്തിട്ടുണ്ട്.
ഈ ടാസ്കിൽ പ്രധാനമായ മറ്റൊന്നാണ് "ആദ്യത്തെ അടി" (first strike). മൂന്നു പേർ നിൽക്കെ strong ആയ മണിക്കുട്ടനെ അറ്റാക്ക് ചെയ്ത് session ന് തുടക്കം കുറിച്ചു.
ലാസ്റ്റ് റൗണ്ടിൽ എടുത്തിട്ട opening argument ഉം - അനൂപിന് fight ചെയ്യാൻ പേടി ആണ് എന്നത് - വളരെ interesting ഉം accurate ഉം ആയ ഒന്നായി തോന്നി. പ്രത്യേകിച്ചും അനൂപ് ഒടുവിൽ പിന്മാറി എന്നത് consider ചെയ്യുമ്പോൾ.
P. S : ഒരു വ്യക്തിയുടെയും ക്യാരക്ടറിൻ്റെ ജഡ്ജ്മെൻ്റ് അല്ല പറഞ്ഞത്. ടാസ്കിലെ പെർഫോമൻസിനെപ്പറ്റിയാണ്.
അഗ്രസ്സീവ് ആയി, ഷൗട്ട് ചെയ്ത് ,അറ്റാക്ക് ചെയ്ത് കളിക്കേണ്ട ടാസ്കാണ്. എൻ്റെ അഭിപ്രായത്തിൽ ടാസ്കിൽ റംസാൻ വിജയിയും കിടിലം പരാജയവുമാണ്..
- Get link
- X
- Other Apps

Comments
Post a Comment