- Get link
- X
- Other Apps
ഇവൾ കാരണമാണ് ഞാൻ തലതിരിഞ്ഞു പോയത്; സാന്ത്വനത്തിലെ കണ്ണൻ അച്ചു സുഗന്ത് പറയുന്നു..!!
പരമ്പരകൾ പരമ്പരയിലെ താരങ്ങൾ അവരുടെ വിശേഷങ്ങൾ എന്നിവ ഒക്കെ അറിയാൻ എന്നും എല്ലാവര്ക്കും വലിയ ഇഷ്ടമാണ്. മലയാളത്തിൽ റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന പരമ്പര ആണ് ആദിത്യൻ സംവിധാനം ചെയ്തു ചിപ്പി നിർമ്മിക്കുന്ന പാണ്ട്യൻ സ്റ്റോർസെന്ന തമിഴ് സീരിയലിന്റെ ഔദ്യോഗിക റീമേക്ക് ആയ സാന്ത്വനം.
നാല് സഹോദരങ്ങൾ അവരുടെ സ്നേഹം നിറഞ്ഞ കുടുംബത്തിന്റെ കഥ പറയുന്ന സീരിയൽ ആണ് ശ്രീദേവിയെന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ചിപ്പി രഞ്ജിത്താണ്. മൂത്ത ചേട്ടനായി എത്തുന്നത് രാജീവ് പരമേശ്വർ ആണ്. രണ്ടാമത്തെ സഹോദരന്റെ വേഷത്തിൽ ഗിരീഷ് നമ്പ്യാരും മൂന്നാം സഹോദരനായി സജിനും ഏറ്റവും ഇളയ സഹോദരനായ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്തുമാണ്.
വല്യേട്ടൻ ബാലന്റെ ഭാര്യയുടെ വേഷത്തിൽ ചിപ്പി രഞ്ജിത് എത്തുമ്പോൾ ഗിരീഷ് അവതരിപ്പിക്കുന്ന രണ്ടാമത്തെ സഹോദരൻ ഹരിയുടെ ഭാര്യ അപര്ണ്ണയായി എത്തുന്നത് രക്ഷ രാജ് ആണ്. മൂന്നാം സഹോദരൻ ശിവന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്നത് ഗോപിക അനിലാണ്. സാധാരണ കുടുംബ പ്രേക്ഷകർക്ക് മുകളിൽ നിരവധി യുവാക്കൾ ഫാൻസായി ഉള്ള സീരിയൽ കൂടി ആണ് സാന്ത്വനം.
ഒട്ടേറെ കഷ്ടതകൾ നിറഞ്ഞ ജീവിതത്തിൽ നിന്നും ചെറുപ്രായത്തിൽ തന്നെ സീരിയൽ ലോകത്തേക്ക് എത്തിയ ആൾ ആണ് കണ്ണൻ എണ്ണ അച്ചു സുഗന്ത്. അഭിനയ മോഹവുമായി നടന്ന അച്ചു നിരവധി ഓഡിഷനിൽ പങ്കെടുത്തു എങ്കിൽ കൂടിയും എവിടെയും കയറിക്കൂടാൻ കഴിഞ്ഞില്ല.. തുടർന്ന് വാനമ്പാടിയിൽ ചെറിയ വേഷം ചെയ്ത അച്ചു തുടർന്ന് അതെ സീരിയലിൽ സഹ സംവിധായകൻ ആയി തുടരുകയായിരുന്നു.
തുടർന്ന് മികച്ച ഒരു വേഷം ആദിത്യൻ തന്നെ സാന്ത്വനത്തിൽ നൽകുക ആയിരുന്നു. സാമൂഹിക മാധ്യമത്തിൽ ഏറെ സജീവമായ അച്ചു നിരവധി പോസ്റ്റുകൾ ആണ് ദിനംപ്രതി പോസ്റ്റ് ചെയ്യുന്നത്. സഹോദരിക്ക് ഒപ്പമുള്ള പോസ്റ്റും നാട്ടിലെ വിശേഷങ്ങൾ സീരിയൽ ലൊക്കേഷനിലെ വിശേഷങ്ങൾ എന്നിവ എല്ലാം അച്ചു സുഗന്ത് പോസ്റ്റ് ചെയ്യാറുണ്ട്. കിടിലം തലക്കെട്ടുകൾ ആണ് അച്ചു ഓരോ പോസ്റ്റിനും നൽകുന്നത്. ചുമ്മാതല്ല ഞാൻ തല തിരിഞ്ഞു പോയത് എന്നാണ് സഹോദരി തല തിരിച്ചു പിടിക്കുന്ന പോസ്റ്റിൽ തലക്കെട്ടായി നൽകിയത്.
പെങ്ങൾ ഇഷ്ടം എന്നും അതുപോലെ പെങ്ങൾക്ക് തലയിൽ എണ്ണ ഇട്ടുനൽകുന്ന ചിത്രങ്ങളും എല്ലാം പോസ്റ്റ് ചെയ്യുന്നുണ്ട് അച്ചു സുഗന്ത്. സാന്ത്വനം വീട്ടിൽ ഞങ്ങൾ ഒരു കുടുംബം പോലെ ആണെന്ന് അച്ചു പറയുന്നു. ഏറ്റവും കൂടുതൽ തമാശകൾ പറയുന്നത് ഹരിയേട്ടനോട് ആണ്. എന്നാൽ താൻ ഉറങ്ങുന്നത് ശിവേട്ടനൊപ്പം ആണെന് അച്ചു പറയുന്നു.
- Get link
- X
- Other Apps

Comments
Post a Comment