Dimpal Bhal - Player Analysis

 Dimpal Bhal - Player Analysis

*****************************

🛑Never Ever Comment on Costume🛑

എന്നു പുള്ളിക്കാരി ആദ്യ ദിവസം പഫഞ്ഞപ്പോൾ കൈ അടിച്ചവനാണ് ഞാനും.. എന്നാൽ പിന്നീട് ഇതിനു വിപരീതിതമായി ഡിമ്പൽ ചെയ്ത കാര്യങ്ങൾ ഒന്നു നോക്കാം..

1. നോബിയുടെ കൂർക്കം വലിയെ കളിയാക്കി ഉള്ള സാംസാരം..

2. റംസാൻ പറഞ്ഞപോലെ തമാശക്ക് ഹൗസിലെ വേറെയും ചിലർ വസ്ത്രത്തെപറ്റി സംസാരിച്ചിരുന്നു ടിമ്പലിനോട്.. പക്ഷെ അതിനൊന്നും ഈ പ്രതികരണം കണ്ടില്ല, കാരണം റംസാന്റെ പ്രായം വച്ച് അവനെ വില കുറച്ചു കാണുന്നത് ആവുമോ.. 🤷🏻‍♂️


3. "നോബി ചേട്ടന്റെ ഉള്ളിൽ നല്ല സൗന്ദര്യം ആണ്.."എന്നുള്ള സംഭാഷണം.. പുറമെ സൗന്ദര്യം കുറവാണെന്ന അർത്ഥം ഉളവാക്കുന്ന സംസാരം..


4. ജഡ്ജ്മെന്റൽ ആവരുത് എന്നു പറയുന്ന ഡിമ്പൽ തന്നെ ഭാഗ്യലക്ഷ്മിയെ "കുടുംബിനി" ടാഗ് വച്ച് കമെന്റ് ചെയ്യുന്നു..

പറയുന്നത് ഒന്ന് ചെയ്യുന്നത് മറ്റൊന്നും.. 

🛑 Dimpal & Juliet 🛑

ഡിമ്പൽ ജൂലിയറ്റിനെ പറ്റി പറഞ്ഞ കാര്യങ്ങളിൽ പലതും വസ്തുതാ വിരുദ്ധം ആണ്.. ജൂലിയറ്റ് എന്ന പെൺകുട്ടിയുടെ കഥ കള്ളം ആണെന്നോ അങ്ങനൊരു കൂട്ടുകാരി ഇല്ലായിരുന്നു എന്നോ അല്ല പറയുന്നത്.. 

പക്ഷെ ആ കഥയിലേക്ക് ദൃശ്യം മോഡലിൽ ഡിമ്പൽ കുത്തികയറ്റിയ കുറച്ച് കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചു നോക്കാം, എന്നു വച്ചാൽ, ജൂലിയറ്റിന്റെ കഥ വച്ച് പ്ലാൻ ചെയ്ത കാര്യങ്ങൾ...


ഇൻട്രോ വീഡിയോയിലും ടാസ്കിലും എല്ലാം തന്റെ ജീവൻ ആണ് ജൂലിയറ്റ്‌ എന്നും, ചേച്ചിക്ക് പോലും അസൂയ തോന്നിയിട്ടുള്ള സുഹൃത്ബന്ധം ആണ് തനിക്ക് ജൂലിയറ്റുമായി ഉണ്ടായിരുന്നതെന്നും പ്രേക്ഷകരിലേക്ക് പലപ്പോഴായി അവസരം കിട്ടുമ്പോഴെല്ലാം അടിച്ചേല്പിക്കുന്നുണ്ട്. മിഷേൽ ജൂലിയറ്റിന്റെ കഥയിലെ ഒരു സംശയം ചോദിച്ചപ്പോ പോലും ഡിമ്പൽ പെട്ടെന്ന് കരയാൻ തുടങ്ങിയതും എല്ലാം പ്രേക്ഷകരിലേക്ക് ഡിമ്പലിന് ജൂലിയറ്റുമായി ഉള്ള തീവ്ര ആത്മബന്ധം അടിച്ചേല്പിക്കുന്നതായിരുന്നു.. അടിച്ചേൽപ്പിച്ചു എന്നു പറയാൻ കാരണം ഇതാണ്..


ഇത്രയും വലിയ ആത്മ സുഹൃത്തിനെപ്പറ്റി, സോഷ്യൽ മീഡിയയിൽ ഇത്രയും ആക്റ്റീവ് ആയ ഡിമ്പൽ എന്തുകൊണ്ട് കഴിഞ്ഞ 20 വർഷത്തിനിടെ ഒരൊറ്റ പോസ്റ്റ് പോലും ഇട്ടിട്ടില്ല? ആത്മ സുഹൃത്തിന്റെ ജന്മ ദിനത്തിലോ ഓർമ ദിവസമോ ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ പോലും ഇത്രയും വലിയ ഒരു ആത്മ സുഹൃത്തിനെപ്പറ്റി ഒരു പോസ്റ്റ് പോലും ഇട്ടിരുന്നില്ല കഴിഞ്ഞ ഡിസംബർ 27 വരെ. അങ്ങനെ പോസ്റ്റ് ഇടുന്നതു നിർബന്ധം ആണ് എന്ന് പറയുകയല്ല.. പക്ഷെ ബിഗ്‌ബോസിലേക്കുള്ള എന്റ്രി ഉറപ്പായ ശേഷം കഴിഞ്ഞ 20 വർഷം ഇല്ലാതിരുന്ന പോസ്റ്റുകൾ വന്നു തുടങ്ങുന്നു..


ഡിസംബർ 27 ഇന് ജൂലിയറ്റിന്റെ വീട്ടിൽ പോകുന്നു, ജൂലിയറ്റിന്റെ അമ്മയുടെയും വീട്ടുകാരുടെയും കൂടെ നിന്നു ചിത്രങ്ങൾ എടുക്കുന്നു, ജൂലിയറ്റിന്റെ പഴയ യൂണിഫോം വാങ്ങി ഇടുന്നു , ഫോട്ടോ എടുക്കുന്നു, ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു തുടങ്ങുന്നു.. കഴിഞ്ഞ 20 വർഷം ഇല്ലാത്ത സ്നേഹം പൊടുന്നനെ വന്നു തുടങ്ങുന്നു.. 


ശേഷം കൂട്ടുകാരിയുടെ ജന്മദിനം അവിടെ നിന്നു മനസിലാക്കുന്നു.. 


ജനുവരി 19ന് കൂട്ടുകാരിയുടെ ജന്മദിനം ഇടം കയ്യിൽ ടാറ്റൂ അടിക്കുന്നു..


ടാറ്റൂ അടിച്ചപ്പോൾ എടുത്ത വീഡിയോ ഡിമ്പലിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇപ്പോഴും ഉണ്ട്.. (Date January 19)


കഴിഞ്ഞ 20 വർഷം എന്തുകൊണ്ട് ജൂലിയറ്റിന്റെ കുടുംബത്തെ കാണാൻ പോയില്ല എന്നതിന് മറുപടി പറയുന്നത് വീട്ടുകാർ എതിർത്തിരുന്നു എന്നാണ്..🤷🏻‍♂️


ഏത്‌... കഴിഞ്ഞ "ആദ്യ പ്രണയം" ടാസ്കിൽ കാമുകനെ മൂന്നാറും കോഡൈക്കനാലും കാണിക്കാൻ കൊണ്ടുപോയി എന്നു പറഞ്ഞ അതേ ഡിമ്പൽ.. 


10 വർഷം ഒറ്റക്ക് എറണാകുളത്തു ആൺപിള്ളേർക്ക് നിക്കാൻ പറ്റുമോ? പക്ഷെ ഞാൻ നിന്നു എന്നു പറഞ്ഞ അതേ ഡിമ്പൽ.. ഇതൊക്കെ പറയുമ്പോ സിങ്കപ്പെണ്ണേ പാട്ട് ഒക്കെ ഇടും പക്ഷെ സിങ്കപ്പെണ്ണിനു ആത്മ സുഹൃത്തിന്റെ വീട്ടിൽ പോകാൻ വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നത്രെ.. പിന്നീട് അവിടെ പോകാൻ ഒരു കാരണം വന്നത് ബിഗ് ബോസിലേക്കുള്ള പ്രവേശനം ഉറപ്പായ ശേഷവും 🤷🏻‍♂️


🛑വാശി , നിരാഹാര സമരം🛑


കൂടെ ഉള്ളവരെ ഇമോഷണലി ബുദ്ധിമുട്ടിക്കുന്ന രീതി..ഞാൻ സ്‌ട്രോങ് ആണ് ഞാൻ സ്‌ട്രോങ് ആണ് എന്ന് പുട്ടിനു പീര ഇടുന്ന പോലെ ഇടക്കിടക്ക് പറയുന്ന സൈക്കോളജിസ്റ്റ് തന്നെ വേദനിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായാൽ പിന്നെ ഒരു കൊടും കരച്ചിൽ ആണ്.. കൂടാതെ ഒടുക്കത്തെ വാശിയും.. നിരാഹാര സമരം ഒക്കെ.. അല്ലെങ്കിൽ തന്നെ വേദനിപ്പിച്ചവർ (എല്ലാ കാര്യത്തിലും വേദന ആണല്ലോ) ഉണ്ടാക്കുന്ന ഭക്ഷണം ഞാൻ ഇനി കഴിക്കില്ല എന്നൊക്കെ ഉള്ള വാശി മറ്റുള്ളവരെ എത്ര മാത്രം ബുദ്ധിമുട്ടിക്കുന്നുണ്ടാവും.. പിന്നെ ശാരീരികമായി ഒരുപാട് വേദനകൾ ഉള്ളതും എപ്പോഴും കരയുന്നതും ആയ ഒരു കണ്ടസ്റ്റന്റിനോട് മറ്റുള്ളവർക്ക് സംസാരിക്കുന്നതിനും പല പരിധികളും ഉണ്ട്, തനിക്കു ഫിസിക്കലി കളിക്കാൻ പറ്റാത്ത ടാസ്കുകൾ നിർത്തി പോകുന്നതൊക്കെ എന്ത് വൃത്തികെട്ട കളി ആണ്. ഫിസിക്കൽ ടാസ്കുകൾ കളിക്കാൻ പറ്റില്ലെങ്കിൽ ഷോയിൽ വരരുതായിരുന്നു, അല്ലെങ്കിൽ പങ്കെടുക്കാതെ മാറി ഇരുന്ന് അന്തസായി ജയിലിൽ പോണം മാഡം..


🛑ആഹാരത്തിനു കണക്ക് പറയരുത്🛑


ചായ ഇഷ്ടമുള്ളപ്പോ ഇട്ടു കുടിക്കും, അപ്പൊ ആരെങ്കിലും ചോദിച്ചാൽ കൊടുക്കാതിരിക്കാൻ പറ്റുമോ...?


പക്ഷെ ദോശയുടെ കണക്ക് പറയാം, "ഞാൻ അവൾക്ക് ദോശ കൊടുത്തു, അതുകൊണ്ട് ഞാൻ ഇന്ന് ഒരു ദോശയെ തിന്നുന്നുള്ളൂ" ത്യാഗം.. 

അല്ലെങ്കിൽ "സ്വന്തം ദോശ കൊടുത്തിട്ട് ഡയലോഗ് അടിക്കു മിസ്റ്റർ.."

തന്റെ ദോശ തിന്നു തീർത്തു നിൽക്കുന്ന ഫിറോസ് ഖാനോട് ഉള്ള ചൊറി ചോദ്യം.


🛑ശാരീരികമായ ബുദ്ധിമുട്ടുകൾ🛑


ശാരീരികമായി പല ബുദ്ധിമുട്ടുകളും വേദനകളും ഉള്ള പ്ലെയർ ആണ് ഡിമ്പൽ എന്നു മറ്റുള്ളവർക്ക് അറിയാം.. അതുകൊണ്ട് തന്നെ അത് ഫിസിക്കൽ ടാസ്കുകളിൽ ഡിമ്പലിന് നേരെ മറ്റൊരാൾക്ക് ഫിസിക്കലി എന്തെങ്കിലും ചെയ്യാൻ ലിമിറ്റേഷൻ ഉണ്ട്, അത് ഡിമ്പപലിന് ഗുണകരമാകും.


💡എന്റെ പ്രവചനം 💡


എപ്പോഴെങ്കിലും ഡിമ്പൽ ഇത്‌ ഒരു ടൂൾ ആയി ഉപയോഗപ്പെടുത്താൻ ചാൻസ് ഉണ്ട്. ഇതുവരെ ഉള്ള പ്ലാനിന്റെ നിലവാരം വച്ചു നോക്കുമ്പോൾ , എപ്പോഴെങ്കിലും തനിക്ക് സപ്പോർട്ട് കുറവാണെന്നു തോന്നിയാൽ "എനിക്ക് വയ്യ ഡോക്ടറെ കാണണം, എനിക്ക് ഇനി ഇവിടെ തുടരാൻ പറ്റില്ല പോണം" എന്നൊക്കെ ഉള്ള സിമ്പതി നമ്പറുകൾ ഇറക്കാൻ ചാൻസ് ഉണ്ട്, സ്വയം വീണോ അല്ലെങ്കിൽ ഏതെങ്കിലും ടാസ്കിനിടയിൽ ആരെങ്കിലും മൂലം പരിക്ക് പറ്റിയെന്നോ പറഞ്ഞേക്കാം. എന്നു വച്ച് ഇതൊക്കെ യഥാർഥത്തിൽ സംഭവിക്കില്ല എന്നല്ല, പക്ഷെ ചിലപ്പോൾ ചെറിയ സംഭവം പോലും ഇതുപോലെ വലുതാക്കി എടുത്തേക്കാം, അതാണ് ഇതുവരെ ഉള്ള പോക്കിൽ നിന്ന് എനിക്ക് തോന്നിയത്.


🛑പോളണ്ടിനെപ്പറ്റി , ശേ.. ജൂലിയറ്റിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്🛑


"വേറെ ആരും ജൂലിയറ്റിനെപ്പറ്റി പറയരുത്"

കാരണം പല ചോദ്യങ്ങൾക്കും ഉത്തരം നൽകി പണി വാങ്ങണോ എന്നുള്ള പേടി ആകുമോ?! 

"എന്ത് യോഗ്യതയാടോ ഉള്ളത്, നിന്റെ കാര്യങ്ങൾ പറഞ്ഞാൽ തുപ്പുമടോ.."


ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുക.


🛑 എന്നെ , എടി പോടി, എന്നൊന്നും വിളിക്കരുത് 🛑


 പക്ഷെ, എനിക്കു മറ്റുള്ളവരോട് നീ പോടാ.. പോ പോ പോ.. എന്നൊക്കെ പറയാം, എന്നെ ആരും ചോദ്യം ചെയ്യരുത്...


"അവളുടെ വായിൽ എന്തെങ്കിലും കുത്തി കയറ്റ്" 


എന്നൊക്കെ എനിക്ക് പറയാം കേട്ടോ..

Comments