- Get link
- X
- Other Apps
#biggbossmalayalam #biggboss #biggbossmalayalamseason3
ബിഗ് ബോസ് സീസൺ 3 മലയാളം ഗംഭീരമായി മുന്നേറുകയാണ്. മലയാളത്തിൽ മൂന്നാം സീസൺ എത്തുമ്പോൾ ആരായിരിക്കും വിജയി എന്നതിൽ ഉള്ള ആകാംഷ എല്ലാവര്ക്കും ഉണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് മണികുട്ടന് ആണ്. അതുപോലെ രണ്ടാം സ്ഥാനത്ത് ഉള്ളത് ദിനംപ്രതി വിഷയങ്ങൾ ഉണ്ടാക്കുന്ന സജിന ഫിറോസ് എന്നിവർക്കാണ്.
ബിഗ് ബോസ് മത്സരം കനക്കുമ്പോൾ അതിനു അനുസൃതമായി ഗെയിം പ്ലാനുകൾ മാറ്റാറുണ്ട് മത്സരാർത്ഥികൾ. പ്രത്യേകിച്ചും തിങ്കളാഴ്ച വരുന്ന എലിമിനേഷൻ റൗണ്ടിൽ എത്തുന്നവർ പിന്നീട് ഉള്ളത് ദിവസങ്ങളിൽ വിവാദങ്ങൾ വിമർശനങ്ങൾ എന്നിവ ഉണ്ടാക്കുന്നത് ആണ് പതിവ്.
അത്തരത്തിൽ ഇത്തവണ എലിമിനേഷനിൽ വന്നത് സജിന ഫിറോസ് , അഡോണി , റിതു മന്ത്ര , സായി വിഷ്ണു , സന്ധ്യ എന്നിവർ ആണ് ഇത്തവണ പ്രേക്ഷക വോട്ടുകൾ നേടി വിജയിക്കാൻ ആയി കാത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഭാഗ്യലക്ഷ്മി പുറത്തേക്ക് പോയപ്പോൾ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ രമ്യ പണിക്കർ മുപ്പത്തിയഞ്ചാം ദിവസം വീട്ടിൽ നിന്നും പുറത്തായിരുന്നു.
എന്നാൽ താരം ഇപ്പോൾ വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തി കഴിഞ്ഞു. സാധാരണ എലിമിനേഷനുള്ള നോമിനേഷൻ കിട്ടുന്ന ആളുകളുടെ പേരുകൾ എത്ര വോട്ട് അടക്കം കിട്ടി എന്ന് മത്സരാർത്ഥികൾക്ക് മുന്നിൽ ബിഗ് ബോസ് പറയാറുണ്ട്. എന്നാൽ ഇത്തവണ അത് പറയുന്നില്ല എന്നാണ് ബിഗ് ബോസ് വോട്ടിങ്ങിന് ശേഷം വ്യക്തമാക്കിയത്
.പ്രേക്ഷകർക്ക് ആരൊക്കെ ആണ് എലിമിനേഷൻ റൗണ്ടിൽ വന്നത് എന്ന് അറിയാമെങ്കിൽ കൂടിയും മത്സരാർത്ഥികൾക്ക് അറിയില്ല. അതുകൊണ്ടു തന്നെ ഇത്തവണ എന്തൊക്കെ കാട്ടിക്കൂട്ടാം എന്നുള്ള എലിമിനേഷൻ മത്സരാർത്ഥികളുടെ കാര്യങ്ങൾ നടക്കാതെ പോകും. കളി ശക്തമാകുമ്പോൾ പുത്തൻ മാറ്റങ്ങളും കൊള്ളാം എന്ന് തന്നെ ആണ് എന്തായാലും ബിഗ് ബോസ് ആരാധകർ പറയുന്നത്.
- Get link
- X
- Other Apps


Comments
Post a Comment